InBlog Logo

ചിലതിങ്ങനെയും..

DATE : 2017-01-29 03:55:30
അക്ഷരങ്ങൾ പേനത്തുമ്പിലേക്കു മഷികണക്കെ തൂർന്നു വരാത്തതെന്തേ
മനസ്സിൽ അവ കട്ടപിടിച്ചു കിടപ്പതോ
അതോ, അനുസരണം മറന്നതോ

കാലം കലികാലമെന്നു ചിലർ,
വെറും ഏഷണിയെന്നു വേറെ ചിലർ
ഒരുതർക്കത്തിനും മുതിരുന്നില്ല
എല്ലാം ഒരുമതം, പിന്നൊരുമതം..

മുറിഞ്ഞ കമ്പിലെ തളിർപ്പ് പോലെ
എതിർത്തവരിലേക്കും നോവിച്ചവരിലേക്കും സ്നേഹത്താലോടലായി തിരികെയെത്താൻ
അരുമയായി കാത്തിരിപ്പു ഞാൻ

കാറ്റിന്റെ ഗന്ധമറിയുമോ ?
കടൽത്തിരയുടെ ഊഴമറിയുമോ ?
മണ്ണിന്റെ മനസ്സറിയുമോ ?
പ്രപഞ്ചനത്തിൻ കല്പനയറിയാൻ !




തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..