InBlog Logo

NoTitle

DATE : 2017-02-17 19:41:02
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാര്

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരുമുളം തണ്ടിലൂടൊഴുകിവന്നു
ആയർ പെൺകിടാവേ നീ പാൽക്കുടം
തുളുമ്പിയ
തായിരം തുമ്പപ്പൂവായ് വിരിഞ്ഞു

ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽ പഴുത്തിലൂടൊഴുകി വന്നു
ആരോരുമറിയാത്തൊരാത്മാവിൻ
തുടിപ്പുപോ
ലാലോലം ആനന്ദ നൃത്തമാർന്നു

ആലോലം ആനന്ദ നൃത്തമാർന്നു

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..